Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iran Israel War

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; ഒ​മാ​ൻ സു​ൽ​ത്താ​നു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഒ​മാ​ൻ സു​ൽ​ത്താ​നു​മാ​യും കു​വൈ​റ്റ് കി​രീ​ടാ​വ​കാ​ശി​യു​മാ​യി ച​ർ​ച്ച ന‌​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളെ​യും ഇ​റാ​ൻ ആ​ക്ര​മി​ക്കു​ന്ന​തി​ലെ ആ​ശ​ങ്ക അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഇ​ന്ത്യാ​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി രാ​ഷ്ട്ര​ത​ല​വ​ൻ​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് ഒ​മാ​ൻ സു​ൽ​ത്താ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ക്കും കു​വൈ​റ്റ് കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് സ​ബാ​ഹ് അ​ൽ ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ​മു​ബാ​റ​ക് അ​ൽ സ​ബാ​ഹു​വും ഉ​റ​പ്പ് ന​ൽ​കി.

അ​തേ​സ​മ​യം ഇ​റാ​ൻ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​ക​യാ​ണ്. യു​എ​ഇ​യി​ലെ ഫു​ജൈ​റ ഓ​യി​ൽ ഇ​ൻ​ഡ​സ്ട്രി സോ​ണി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണ​മുണ്ടായി. ആ​കാ​ശ​പ​രി​ധി​യി​ൽ ഒ​മാ​ൻ ഭ​ര​ണ​കൂ​ടം സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്

Latest News

Corehub Up